കുവൈത്തിലെത്തിയ ഇന്ത്യൻ നാവിക സേന കപ്പലുകൾക്ക് ഉജ്ജ്വല സ്വീകരണം

0
120

ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ – INS TIR, INS സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സാരഥിയും  ഒക്ടോബർ 04 ന് അൽ-ഷുവൈഖ് തുറമുഖത്തെത്തി. കഴിഞ്ഞ ജൂലൈയിൽ നാവിക സേനയുടെ  INS TEG യുടെ സന്ദർശനത്തിന് ശേഷം വീണ്ടും കുവൈറ്റ് തുറമുഖത്ത് കപ്പലുകളെത്തിയത് ഇന്ത്യയും കുവൈത്തും തമ്മിൽ വർധിച്ചു വരുന്ന പ്രതിരോധ ബന്ധത്തിൻ്റെ ഭാഗമായാണ് 

അൽഷുവൈഖ് തുറമുഖത്ത് എത്തിയ കപ്പലുകൾക്ക് കുവൈത്ത് നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡ്‌സ് അധികൃതരും, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. കൂടാതെ സ്‌കൂൾ കുട്ടികളും കപ്പലുകളെ സ്വീകരിക്കാൻ എത്തിയിരുന്നു.