വൈവിധ്യങ്ങളെ തകര്‍ക്കുന്നതോടെ ഇന്ത്യ എന്ന സങ്കല്‍പം തന്നെ ഇല്ലാതാകും : സച്ചിദാനന്ദന്‍

0
7

വൈവിധ്യങ്ങളെ തകര്‍ക്കുന്നതോടെ ഇന്ത്യ എന്ന സങ്കല്‍പം തന്നെ ഇല്ലാതാകും : സച്ചിദാനന്ദന്‍

മംഗഫ്‌: ഭരണഘടന വിഭാവനം ചെയ്യുന്ന സാസ്കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്നതോടെ ആര്‍ഷഭാരതം എന്ന സങ്കൽപം തന്നെയാണ് ഇല്ലാതാകുന്നതെന്ന് പ്രമുഖ കവിയും സാഹിത്യകാരനുമായ സച്ചിനാനന്ദന്‍ പറഞ്ഞു .
വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
നിരവധി ഭാഷകളും മതങ്ങളും സമൂഹങ്ങളും കൊണ്ട് സമ്പുഷ്ടമായ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ എല്ലാ ദ്രംഷ്ടകളും ഉപയോഗിച്ചു ഒന്നൊന്നായി തകര്‍ത്തു കൊണ്ടിരിക്കുന്നാതാണ് നാം കണ്ടു കൊണ്ടിരിക്കുത്. ഭരണസിരാ കേന്ദ്രങ്ങളിലും ജഡീഷ്യറിയിലും ഫാസിസം പിടിമുറുക്കികൊണ്ടിരിക്കുന്നത്തിന്റെ സൂചനകള്‍ സമകാലിക സംഭവങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. .


പ്രതിഷേധിക്കുന്നവരെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് കാലത്ത് ഉച്ചത്തില്‍ തുറന്നു സംസാരിക്കുക എന്നാതാണ് ഏറ്റവും വലിയ ജനാതിപത്യ പ്രവര്‍ത്തനം.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലപ്പോഴും നിസംഗരായിരിക്കുമ്പോള്‍ തൊഴിലാളികള്‍ക്കും കർഷകനും ദളിതനും ആദിവാസിക്കും ന്യൂനപക്ഷത്തിനും സ്ത്രീകൾക്കും പ്രാധാന്യമുള്ള സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പരിശ്രമിച്ച്കൊണ്ടിരിക്കുന്ന നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ പ്രതീക്ഷയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു .
വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ.എ ഷഫീഖ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്വ്വഹിച്ചു.

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേരളത്തില്‍ നടന്നത് സര്‍ക്കാര്‍ സ്പോന്‍സേഡ് കൊല്പാതകങ്ങളാണെന്നും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ചു ഈയിടെ നടന്ന അറസ്റ്റുകള്‍ സൂചിപ്പിക്കുന്നത് കേരള പോലീസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും പോലീസ് നടപ്പിലാക്കുനന്ത് സംഘപരിവാര്‍ അജണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു .

വെല്‍ഫെയര്‍ കേരളയുടെ സേവന വിഭാഗമായ ടീം വെല്ഫെയരിന്റെ തീം അവതരണവും ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
തുച്ചവരുമാനക്കാരായ പ്രവാസികള്‍ക്ക് വ്യസ്ഥാപിതമായ നിക്ഷേപ സൌകര്യമൊരുക്കുന്ന പ്രവാസി സഞ്ചയിക പദ്ധതിയുടെ ഫ്ലയര്‍ പ്രകാശനം സച്ചിദാനന്ദന്‍ നിര്വ്വഹിച്ചു.
സഞ്ചയിക ചെയര്‍മാന്‍ കെ അബ്ദുറഹ്മാന്‍ പദ്ധതി വിശദീകരിച്ചു .
ദീര്‍ഘ കാലമായി പ്രവാസിയായിരുന്നിട്ടും വീട് പണിയാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കായുള്ള ഭാവന നിര്‍മാണ പദ്ധതി വെല്‍ഫെയര്‍ ഹോമിന്റെ ഫ്ലയര്‍ പ്രകാശനം കെ.എ ഷഫീഖ് നിര്‍വ്വഹിച്ചു.
വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് ഖലീല് റഹ്മാന്‍ പദ്ധതി പരിചയപ്പെടുത്തി .
കേന്ദ്ര ജനറല്‍ സെക്രെട്ടറി ഗിരീഷ്‌ വയനാട് , ട്രെഷറര്‍ വിഷ്ണു നടേശ് എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു . .
തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വനിതാ സംരംഭകരായ മുംതാസ് ജമാല്‍ , മൈമൂന ഫിറോസ് എന്നിവരെ ഗ്രാന്‍ഡ്‌ ഹൈപര്‍ എം.ഡി അയൂബ് കേച്ചേരി , സുനീർ കാൻഡി എന്നിവര്‍ മെമന്റോ നൽകി ആദരിച്ചു
മണി കോഴിക്കോട് സംവിധാനം ചെയ്ത സംഗീത ശില്‍പ്പം ശ്രധേയമായി .വെല്‍ഫെയര്‍ കേരള സെക്രട്ടറി സ്മിതയുടെ നേതൃത്വത്തിൽ മുഖ്സിത് ,റാഹിദ് ,ജോയി ഫ്രാൻസിസ്,അജിത്ത് കോഴിക്കോട്, നബീസാ ഖാദർ., ഗീതാ പ്രശാന്ത്, ഗിരിജ, സീനത്ത്, ലാലി, വിജയകുമാരി, ജെസി,നൈറ ഫാത്തിമ,ലുജൈൻ എന്നിവർ സംഗീത ശിൽപ്പത്തിൽ അണി നിരന്നു .
മംഗഫ് നജാത്ത് സ്കൂളില്‍ ദേശീയ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ്‌ റസീന മുഹിയിദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി അന്‍വര്‍ ഷാജി സ്വാഗതവും ആറാം വാര്‍ഷിക പ്രോഗ്രാം കണ്‍വീനര് അന്‍വര്‍ സയീദ്‌ നന്ദിയും പറഞ്ഞു . പാമ്പ്കടിയേറ്റു അകാലത്തില്‍ ജീവിതം പൊലിഞ്ഞ ഷഹ് ല ഷെറിന് സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു .ആയിഷ ഫൈസൽ , ഫായിസ് അബ്ദുല്ല ,അൻവർ സാദത്ത് ,റഫീഖ് ബാബു
എന്നിവർ പരിപാടികൾ നിയന്ത്രിച്ചു