ആ​ര്യ ​രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും

0
24

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം കോര്‍പറേഷനെ ഇനി 21കാരി ആര്യ രാജേന്ദ്രന്‍ നയിക്കും. യുവ തലമുറയ്ക്ക് പ്രാധിനിധ്യം നൽകുക എന്ന ലക്ഷ്യത്തോടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആണ് ആര്യയെ തെ​ര​ഞ്ഞെ​ടു​ത്തത്. മു​ട​വ​ൻ​മു​ക​ൾ കൗ​ൺ​സി​ല​റാ​യ ആര്യക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റെ​ന്ന പ​ദ​വി​യും ഇതോടെ സ്വ​ന്ത​മാ​കും.

ജ​മീ​ല ശ്രീ​ധ​ര​നെ മേ​യ​റാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം സൂ​ച​ന. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ര്യ​യ്ക്ക് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ൾ സെ​യി​ന്‍റ്സ് കോ​ളേ​ജി​ലെ ബി​എ​സ്‌സി മാ​ത്‌​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര്യ എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, സി​പി​എം കേ​ശ​വ​ദേ​വ് റോ​ഡ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​ല​ക്ട്രീ​ഷ്യ​നാ​യ രാ​ജേ​ന്ദ്ര​ന്‍റെ​യും എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യ ശ്രീ​ല​ത​യു​ടേ​യും മ​ക​ളാ​ണ് ആ​ര്യ