അപകടകരമായ രീതിയിൽ ട്രക്കിൽ വാഹനങ്ങൾ കെട്ടുനിറച്ച് കൊണ്ടുപോയ ഡ്രൈവർ അറസ്റ്റിൽ

കുവൈത്ത് സിറ്റി : ട്രക്കിന് മുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ കെട്ടി വലിച്ചു കൊണ്ടു പോയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ നേരത്തെ വൈറലായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിഭാഗംഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ട്രക്ക് ഡ്രൈവറെ അധികൃതർ അറസ്റ്റ് ചെയ്തു, വാഹനം പിടിച്ചെടുക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഈ വിഷയം സമൂഹമാധ്യമങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയ കുവൈത്ത് സ്വദേശിക്ക് അധികൃതർ നന്ദി പറഞ്ഞു . മന്ത്രാലയത്തിലെ എമർജൻസി ഫോണിലോ (112) അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് 99324092 എന്ന നമ്പറിലോ പരാതികൾ ബോധിപ്പിക്കാവുന്നതാണ് ആണ്.