പ്രവാസികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപ്പിടുത്തം, ആളപായമില്ല

കുവൈത്ത് സിറ്റി : വെള്ളിയാഴ്ച കുവൈത്തിലെ ‘ ജലീബ് അൽ-ഷുയഖ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തമുണ്ടായതിനെത്തുടർന്ന് അകപ്പെട്ടുപോയ നിരവധി  പ്രവാസികളെ  രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ ബ്രിഗേഡ് വ്യക്തമാക്കി. ഫ്ളാറ്റ് സമുച്ചയത്തിൻ്റെ മൂന്നാം നിലയിലെ അപ്പാർട്ട്മെൻ്റിലാണ് തീപ്പിടുത്തം ഉണ്ടായത്.

ജലീബ് അൽ-ഷുയഖ്, അർഡിയ, എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക സുരക്ഷാ വിഭാഗങ്ങളിളെ സമന്വയിപ്പിച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് അഗ്നിശമനസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. അഗ്നിബാധയിൽ തുടർന്നുണ്ടായ കനത്ത പുക കാരണം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡസൻ കണക്കിന് താമസക്കാരാണ് പുറത്തു കടക്കാനാവാതെ അകപ്പെട്ട പോയത്.