മൂന്നാം ബാച്ച് കോവിഡ് വാക്സിൻ ഇന്ന് എത്തും,

കുവൈത്ത് സിറ്റി: ഫൈസർ-ബയോടെക് വാക്‌സിൻ്റെ മൂന്നാം ബാച്ച് ഇന്ന് വൈകിട്ടോടെ കുവൈത്തിൽ എത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിലെ ടെക്നിക്കൽ കമ്മിറ്റി ആഗോളതലത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകളും ആയി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരുന്നതായും അറിയിച്ചു. ഫൈസർ വാക്സിൻ
മുൻ നിശ്ചയിച്ച ദിവസം തന്നെ കുവൈത്തിൽ എത്തിക്കുമെന്ന് മരുന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. കോവിഡിന് എതിരായ മറ്റ് വാക്സിൻ കമ്പനികളുമായും സർക്കാർ ആശയവിനിമയം നടത്തുന്നതായും അതും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അതേസമയം വാക്സിനേഷൻ്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ആരോഗ്യപ്രവർത്തകരും മുൻനിര പോരാളികളും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും വാക്സിൻ ലഭ്യമാകുന്നതുവരെ വരും മാസങ്ങളിലും വാക്സിൻ ഇറക്കുമതി തുടർന്നുകൊണ്ടിരിക്കും . നിലവിൽ ഫെയര്‍ഗ്രൗണ്ടിൽ മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫൈസര്‍-ബയോടെക് വാക്‌സിന്റെ ആദ്യ ബാച്ച് ലഭിച്ചതിനുശേഷം കഴിഞ്ഞ ഡിസംബര്‍ 24 നാണ് കുവൈത്ത് വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്.