കുവൈത്തിൽ വ്യത്യസ്ത അപകടങ്ങളിൽ ആറു വയസ്സുള്ള ബാലൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സിക്സ്ത് റിംഗ് റോഡിലും അബുദാബി കോസ്റ്റൽ റോഡിലും ഉണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയും ആറു വയസ്സുള്ള ബാലനുമാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്. സമയം കിങ് അബ്ദുൾ അസീസ് റോഡിലുണ്ടായ അപകടത്തിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച വാഹനം നം തലകീഴായി മറിഞ്ഞായിരുന്നു
സിക്സ്ത് റിങ് റോഡിലെ അപകടം. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി എങ്കിലും വാഹനം ഓടിച്ചിരുന്ന എന്ന കുട്ടി മരണപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹം ഫോറൻസിക് പരിശോധകൾക്കായി കൊണ്ടുപോയി

അബുദാബി കോസ്റ്റൽ റോഡിലെ അപകടം സംബന്ധിച്ച് ക്യാപിറ്റൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് ലാണ് പരാതി ലഭിച്ചത്. കുവൈത്ത് സ്വദേശി ഓടിച്ചിരുന്ന അമേരിക്കൻ നിർമ്മിത വാഹനം റോഡ് മുറിച്ചു കിടക്കുകയായിരുന്നു ആറുവയസ്സുള്ള സിറിയൻ ബാലൻ്റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. വാഹന ഉടമയെ ഉദ്യോഗസ്ഥർ സുലൈബിക്കാത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു.

കിംഗ് അബ്ദുൽ അസീസ് റോഡിൽ ബിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ആണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. അഹ്മദി ട്രാഫിക് ഡിപ്പാർട്ട്മെൻറ്ലെ ഉദ്യോഗസ്ഥനാണ് അപകടത്തിനിരയായത്. ഇദ്ദേഹത്തെ ഇടിച്ചിട്ട വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.