അബൂദബിയുടെ പുതിയ ദേശീയ വിമാനകമ്പനിയായ ‘വിസ്സ് എയർ അബൂദബി’ പറന്നു തുടങ്ങി. സാധാരണക്കാരെ ആകർഷിക്കുന്നതിനായി ചെലവു കുറഞ്ഞ ബജറ്റ് സർവീസുകൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബൂദബി വിസ്സ് എയർ അബൂദബി എന്ന വിമാനകമ്പനക്ക് രൂപം നൽകിയത്.
അബൂദബിയിലെ എഡ്ക്യൂ കമ്പനിയും ഹംഗറ് ആസ്ഥാനമായ വിസ്സ് എയറും സംയോജനം ആയാണ് പുതിയ വിമാനകമ്പനി ആരംഭിച്ചത്. പരിസ്ഥിതി ആഘാതം കുറഞ്ഞ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വിസ്സ് എയർ അബൂദബിയിൽ നാല് എയർബസ് നിയോ എയർക്രാഫ്റ്റുകൾ ഉണ്ട് . പൂർണമായും അണുവിമുക്തമാക്കി കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും സർവീസ് എന്ന് വിസ് എയർ അബൂദബി അധികൃതർ അറിയിച്ചു.
അബൂദബിയിൽ നിന്ന് ഗ്രീസിലെ ഏഥൻസിന് വിമാനത്താവളത്തിലേക്കാണ് ക്വിസ് എയർ ആദ്യ സർവീസ് നടത്തിയത്പി അടുത്തമാസം മറ്റൊരു ഗ്രീസ് നഗരമായ തിസാലോനിക്കിലേക്ക് സർവീസ് ആരംഭിക്കും. വൈകാതെ തന്നെ കൂടുതൽ യൂറോപ്യൻ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുമെന്നും വിസ് എയർ അബൂദബി അധികൃതർ അറിയിച്ചു.
നേരത്തേ ഷാർജയിലെ എയർ അറേബ്യയുമായി കൈകോർത്ത് എയർ അറേബ്യ അബൂദബി എന്ന ബജറ്റ് എയർലൈനിന് രൂപം നൽകിയിരുന്നു.