കുവൈത്ത് സിറ്റി: ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക് വരുന്നവർക്ക് 7 ദിവസത്തെ നിർബന്ധതിത ക്വാറൻ്റെൻ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഹോട്ടലുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഉള്ള ഹോട്ടലുകളാണ് കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുക. ക്വാറൻ്റെൻ വേണ്ടി ഏർപ്പെടുത്തേണ്ട പ്രത്യേക സജ്ജീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.
3,4,5 സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ക്വാറൻ്റെൻ അനുവദിക്കുന്നത് എന്നിരിക്കെ, റൂമുകൾക്കും സർവീസുകൾക്കും അമിതചാർജ് ഈടാക്കരുതെന്ന് ഹോട്ടൽ ഉടമകളോട് ഡിജിസിഎ ആവശ്യപ്പെട്ടു. ഹോട്ടലുകളിലെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻ്റെൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠനം നടത്തി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ഇതനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ഹോട്ടലുടമകളുടെ യൂണിയൻ വ്യക്തമാക്കി.