തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ

ഹൈദരാബാദ്‌ : നടൻ രജനീകാന്ത് ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണിത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്‌.
ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന അ​ണ്ണാ​ത്തെ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി വച്ചിരിക്കുകയാണ്. പ​രി​ശോ​ധ​ന​യി​ൽ രജനിയുടെ ഫലം നെ​ഗ​റ്റീ​വായിരുന്നുവെ​ങ്കി​ലും അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.