കുവൈത്ത്സിറ്റി: ദുരിതമനുഭവിക്കുന്നവരോട് നമുക്ക് എങ്ങനെ ഐക്യദാർഢ്യം പുലർത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുവൈത്ത് എന്ന് രാജ്യത്തെ യുഎൻ ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്‌സിആർ) മിഷന്റെ പ്രതിനിധി നിസ്രീൻ റുബയാൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കുവൈത്ത് പിന്തുണയ്ക്കും പങ്കാളിത്തത്തിനും അവർ നന്ദി പറഞ്ഞു. രാജ്യത്തെ പ്രാദേശിക അസോസിയേഷനുകളെയും അഭിനന്ദിച്ചു. അഭയാർഥികൾക്കും മറ്റുമായി യുഎൻ ഹൗസിൽ സംഘടിപ്പിച്ച ഇസ്‌ലാമിക് ചാരിറ്റബിൾ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.