കുവൈത്ത് പ്രധാനമന്ത്രി വനിതാ എംപിമാരുമായി കൂടിക്കാഴ്ച നടത്തി

KUWAIT: HH the Prime Minister Sheikh Ahmad Al-Nawaf Al-Sabah meets MP Jenan Bushehri.
KUWAIT: HH the Prime Minister Sheikh Ahmad Al-Nawaf Al-Sabah meets MP Alia Al Khaled.

കുവൈത്ത് സിറ്റി: പുതിയ ദേശീയ അസംബ്ലിയുടെ പ്രഥമ സമ്മേളനത്തിന്  രണ്ടാഴ്ചത്തെ മാത്രം ശേഷിക്കെ , നിയുക്ത പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് അൽ-സബാഹ് എംപിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകൾ  പുരോഗമിക്കുന്നു. പാർലമെൻറിലെ രണ്ട് വനിതാ എംപിമാരായ, ജെനാൻ ബുഷെഹ്രി, ആലിയ അൽ ഖാലിദ് അദ്ദേഹം ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ദേശീയ അസംബ്ലിയും സർക്കാരും തമ്മിലുള്ള സഹകരണം പരിഷ്കാരങ്ങളിലും അഴിമതിക്കെതിരെയും അധിഷ്ഠിതമാകണമെന്ന് ബുഷെഹ്‌രി പറഞ്ഞു. പൗരത്വത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണമെന്ന് താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഖാലിദും വ്യക്തമാക്കി .