ഡോ.ആദർശ് സ്വൈക കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേൽക്കുന്ന ഡോ.ആദർശ് സ്വൈക കുവൈത്തിലെത്തി. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തിന് സിബി ജോർജിന്റെ പിൻഗാമിയായി പുതിയ ചുമതല ലഭിച്ചത്. IFS 2002 ബാച്ച് അംഗമാണ് ഡോ.ആദർശ് സ്വൈക.