പകൽ സമയത്ത് ഏർപ്പെടുത്തിയ പുറം ജോലി നിരോധനം ഡെലിവറി തൊഴിലാളികൾക്കും ബാധകം

0
13

കുവൈത്ത്‌ സിറ്റി :  വേനൽക്കാലത്ത് പകൽ സമയത്ത് ഏർപ്പെടുത്തിയ പുറം ജോലി നിരോധനം ഡെലിവറി തൊഴിലാളികൾക്കും ബാധകമാണെന്ന് മാനവ വിഭവ ശേഷി  അധികൃതർ വ്യക്തമാക്കി. ഈ സമയങ്ങളിൽ ചൂട് കണക്കിലെടുത്ത് ഡെലിവറി ജീവനക്കാർ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉയർന്ന തോതിലാണ് സ്ഥാപനങ്ങൾ ഉച്ച വിശ്രമ നിയമം പാലിച്ചു വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർപ്പിട നിർമ്മാണ കേന്ദ്രങ്ങൾക്ക് പുറമേ,  സൗത്ത് അബ്ദുല്ല അൽ മുബാറക്, മുതല, വെസ്റ്റ് അബ്ദുല്ല അൽ മുബാറക്, സൗത്ത് ഖൈത്താൻ എന്നിവിടങ്ങളിലെ  ഉദ്യോഗസ്ഥർ ദിനേനെ പരിശോധന നടത്തുന്നുണ്ട്.

പെട്രോൾ സ്റ്റേഷനുകളിലെ തൊഴിലാളികൾ ജോലി ചെയ്യുന്നത് തണൽ പ്രദേശത്ത് ആയതിനാൽ ഈ വിഭാഗം ഉച്ച ജോലി നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി