ലൈഫ് മിഷൻകേസിലെ കള്ളപ്പണ ഇടപാടിൽ യൂണിടാക്ക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം ഒമ്പത് മണിയോടുകൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ആദ്യം അറസ്റ്റിലായത്.






























