കുവൈറ്റ് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ അഞ്ചാമത്തെ ശാഖയായ “ഖൈത്താൻ മെട്രോ” യുടെ ഉദ്ഘാടനം സെപ്റ്റംബർ 8 വെള്ളിയാഴ്ച വൈകുന്നേരം 05.00 മണിക്ക് നടക്കും. ഖൈത്താനിൽ ബിൻ സുഹൈർ സ്ട്രീറ്റിലെ ബ്ലോക്ക് 7,ബിൽഡിംഗ് നമ്പർ 22ൽ ആണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ, ഡോ.ആദർശ് സ്വൈഖ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കും. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈറ്റിലെ മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മെട്രോ ഫാർമസിയുടെ ഉദ്ഘാടനവും അന്ന് നടത്തും. വർത്താ സമ്മേളനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി ഇ ഒ യുമായ മുസ്തഫ ഹംസ ഡോക്ടർ വിജി ബഷീർ തുടങ്ങിയവർ പങ്കെടുത്തു
ഫാർമസിയിലെ പ്രത്യേക ഓഫറുകൾ ഇപ്രകാരമായിരിക്കും:-
1. ഡോക്ടർമാരുടെ കൺസൾട്ടേഷൻ 1 ദിനറിന് 3 മാസത്തേക്ക്
2. 3 മാസത്തേക്കുള്ള എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 50% വരെ കിഴിവ്
3. 3 മാസത്തേക്ക് പൂർണ്ണ ബോഡി ചെക്കപ്പിന് KD.12
a) വിറ്റാമിൻ ഡി
b) ബ്ലഡ് ഷുഗർ
C)ലിപിഡ്പ്രൊഫൈൽ
കൊളസ്ട്രോൾ- LDL- HDL- VLDL- ട്രൈഗ്ലിസറൈഡുകൾ
d) ക്രിയേറ്റിനിൻ
e) യൂറിക് ആസിഡ്
f) SGPT (ALT)
g) യൂറിൻ റൂടിൻ
i) ഇ.സി.ജി
j) രക്തസമ്മർദ്ദം
k) ചെസ്റ്റ് എക്സ്- റേ
j) ജിപി കൺസൾട്ടേഷൻ
4. ഉദ്ഘാടന തീയതി മുതൽ മൂന്ന് മാസത്തേക്കുള്ള എല്ലാ നടപടിക്രമങ്ങളിലും 50% വരെ കിഴിവ് നടപ്പിലാക്കും.






























