കാറിന്റെ നിറം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് MoI

കുവൈറ്റ് സിറ്റി: കാറുകളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർ ഇതിന് പ്രാഥമിക അനുമതി നേടുന്നതിനും ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുന്നതിനും സാങ്കേതിക പരിശോധനാ വകുപ്പിനെ സന്ദർശിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഈ അംഗീകാരം ലഭിച്ച ശേഷം, നിറം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാം. പെയിന്റിംഗ് പൂർത്തിയായാൽ, പുതിയ നിറത്തിന്റെ അംഗീകാരത്തിനായി കാർ ഉടമകൾ വീണ്ടും സാങ്കേതിക പരിശോധനാ വിഭാഗത്തിൽ സന്ദർശിക്കുകയും പുതിയ കാർ രജിസ്ട്രേഷൻ രേഖ നേടുകയും വേണം.

പ്രാഥമിക അനുമതി നേടാത്തവരുടെ വാഹനങ്ങളുടെ നിറം വർക്ക് ഷോപ്പുകളും ഗാരേജുകളും മാറ്റരുതെന്നും ഇത് ലംഘിക്കുന്നവർക്ക് 500 കെഡി വരെ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.