കുവൈറ്റ് സിറ്റി: ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയുടെ തീവ്രത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ ശക്തമായിരിക്കില്ല എന്നാണ് കാലാവസ്ഥാ പ്രവചനം





























