കുവൈറ്റ് സിറ്റി: നിയമ വിരുദ്ധമായി കുവെെറ്റ് പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ അസംബ്ലി അംഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതിരോധ മന്ത്രി ശൈഖ് അഹമദ് ഫഹദ് അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.
സംഭവത്തിലെ സത്യാവസ്ഥ കണ്ടെത്താനും യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അവശ്യപെട്ട് ഹസൻ ജോഹർ, മുഹന്നദ് അൽ സയർ, ഡോ. അബ്ദുൽകരീം അൽ കന്ദരി, ഡോ.അബ്ദുൽ അസീസ് അൽ സഖാബി, അബ്ദുല്ല അൽ മുദാഫ് എന്നീ എം.പിമാർ ആണ് രംഗത്ത് വന്നത്. ഭരണഘടന അനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് എം.പിമാര്‍ അഭിപ്രായ പെട്ടിരുന്നു.





























