കുവൈത്ത് അമീറിൻ്റെ ഖബറടക്കം ഞായറാഴ്ച, നമസ്കാരം ബിലാൽ ബിൻ റബാഹ് മസ്ജിദിൽ

0
62

കുവൈത്ത് സിറ്റി :  ഞായറാഴ്ച അന്തരിച്ച കുവൈത്ത് അമീറിന്റെ മൃതദേഹ സംസ്‌കാര ചടങ്ങുകൾ നടക്കും. ജനാസ നമസ്കാരം ജൂനൂബ് സുറയിലെ ബിലാൽ ബിൻ റബീഹ് മസ്ജിദിൽ രാവിലെ 9 മണിക്ക് നടക്കും.   നമസ്കാരത്തിൽ ഏവർക്കും പങ്കെടുക്കാം.   എന്നാൽ ഖബറടക്ക ചടങ്ങുകൾ ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അമീരി ദിവാൻ  അറിയിച്ചു.

ബയാൻ കൊട്ടാരത്തിലെ സബാഹ് ഫാമിലി ഓഫീസിൽ വെച്ച് അൽ-സബാഹ് കുടുംബാങ്ങൾക്ക് അനുശോചനം അറിയിക്കാൻ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ദുഹർ ബാങ്ക് വരെസൗകര്യം ഏർപ്പെടുത്തിയതായും അമീരി ദിവാൻ കാര്യലയം അറിയിച്ചിട്ടുണ്ട്