ഈദുൽ ഫിത്തർ; പ്രാർത്ഥനാ നിരതരായി കുവൈറ്റിലെ പൗരന്മാരും പ്രവാസികളും

കുവൈറ്റ് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈറ്റിലെ പൗരന്മാരും പ്രവാസികളും   പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. പ്രാർഥനയുക്ക് ശേഷം വിശ്വാസികൾ പരസ്പരം ആശ്ലേശിക്കുകയും  ആശംസകൾ കൈമാറുകയും ചെയ്തു. അതേസമയം,  പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ മേധാവി, കസേഷൻ കോടതി മേധാവി, കൗൺസിലർ ഡോ. ആദൽ മജിദ് ബൗറെസ്‌ലി തുടങ്ങിയ പ്രമുഖർ  ഗ്രാൻഡ് മസ്ജിദിലെ അൽ-ഫിത്തർ പ്രാർത്ഥനകളിൽ പങ്കെടുത്തു.