കുവൈറ്റ് പ്രവാസി സമൂഹത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന രാജു സഖറിയ വിട പറഞ്ഞു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന രാജു സക്കറിയ (72) അന്തരിച്ചു. ഇന്ന് കാലത്ത് നാട്ടിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം ആണ് മരണകാരണം, അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( IOC ),അബ്ബാസിയ റെസിഡന്റ്സ് അസോസിയേഷൻ, കോട്ടയം അസോസിയേഷൻ, കുഡ, പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ, കുറുവിലങ്ങാട് ദേവമാതാ കോളേജ് അലുംനി, ബ്ലെസൺ ജോർജ് ഫൌണ്ടേഷൻ, മുതലായ സംഘടനകളുടെ പ്രധാന ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം കുവൈത്തിലെ പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു.ഭാര്യ തങ്കമ്മ : മക്കൾ : രഞ്ജിത്ത് ( ജർമനി )രേഷ്മി രാജു.സംസ്കാരം ചൊവ്വാഴ്ച.