60,000 ദിനാർ വിലയുള്ള ചെമ്പ് കേബിളുകൾ മോഷ്ടിച്ച നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: വൈദ്യുതി മന്ത്രാലയത്തിൽ നിന്നുള്ള ചെമ്പ് കേബിളുകൾ മോഷ്ടിക്കുന്ന സംഘത്തെ സുറ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളായ നാലംഗ സംഘമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷണത്തിനു ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.  പരിശോധനയിൽ ഇവരുടേത്ആർട്ടിക്കിൾ 20 റെസിഡൻസി വിസ ആണെന്ന് കണ്ടെത്തി . ചോദ്യം ചെയ്യലിൽ, തങ്ങൾ വ്യാജ യൂണിഫോം ധരിചാണ്  കേബിൾ മോഷ്ടിച്ചതെന്ന് ഇവർ സമ്മതിച്ചു.