തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു .74 ശതമാനത്തോളമാണ് സംസ്ഥാനത്തെ പോളിംഗ്.അന്തിമകണക്കുകള്‍ പുറത്തുവന്നിട്ടില്ല. 2016നെ അപേക്ഷിച്ച്പോളിംഗ് കുറഞ്ഞു എന്നാണ് പ്രാഥമിക കണക്കുകള് സൂചിപ്പിക്കുന്നത്. 2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്
വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്.കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കടുത്ത പോരാട്ടം നടന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം
മികച്ച പോളിംഗ് നടന്നു.