ഡൽഹി : ഡലോക്ൽkഹിയിൽ പരിശോധിക്കുന്ന മൂന്നിലൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ആരോഗ്യ സംവിധാനത്തിൽ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മിനി ലോക്‌ഡൗൺ എർപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 10 മണി മുതൽ ഏപ്രിൽ 2 വരെയാണ് ലോക് ഡൗൺ . അവശ്യ സേവനങ്ങളെ ലോക്‌ഡൗൺ ബാധിക്കില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണം. അതേസമയം മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കും.
ലഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഓക്സിജൻ, ബെഡുകൾ എന്നിവയ്ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. പ്രതിദിനം കാൽ ലക്ഷത്തിലധികം കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്താൽ ആരോഗ്യ സംവിധാനം പൂർണ്ണമായും തകരും. ഈ സാഹചര്യം പരിഗണിച്ചാണ് ലോക്ഡൗൺ എർപ്പെടുത്താൻ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.