കുവൈറ്റിലെ ഫഹാഹീലിൽ LOT – ദി വാല്യു ഷോപ് ആരംഭിച്ച് ലുലു സെന്റർ

0
40

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ ലുലു സെന്റർ ഫഹാഹീലിൽ LOT – ദി വാല്യു ഷോപ് ആരംഭിച്ചു. ഇതോടെ കുവൈത്ത് ഷോപ്പർമാർക്ക് വൻ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ നേടാൻ കഴിയും. 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആരംഭിച്ച പുതിയ സ്റ്റോറിൽ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ലഭ്യമാകും. 1.900 കുവൈത്ത് ദിനാറിൽ താഴെയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ കൂടുതലും ലഭ്യമാവുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ ബാഗുകൾ, വീട്ടുപകരണങ്ങൾ, സ്റ്റേഷനറികൾ, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, യാത്രാ സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് വമ്പൻ വിലക്കിഴിവിൽ നേടാനാകും. ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ., മുജീബ് റഹ്മാൻ (ബയിംഗ് ഡയറക്ടർ), മുഹമ്മദ് ഹാരിസ് (ഡയറക്ടർ – കുവൈറ്റ് റീജിയൻ), ശ്രീജിത്ത് (റീജിയണൽ ഡയറക്ടർ – കുവൈറ്റ്) എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ജൂൺ മൂന്നിന് ഔദ്യോഗിക ഉദ്ഘാടനകർമ്മം നിർവഹിച്ചു. ലുലു ഗ്രൂപ്പിന്റെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.