ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വാലി ദീപാവലി’ ആഘോഷം

0
42

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വാലി ദീപാവലി- 2025’ ആഘോഷത്തിന് തുടക്കം. നംകീൻ, മധുരപലഹാരങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, ദിയകൾ, ലൈറ്റുകൾ, വീട്ടുപകരണങ്ങൾ
തുടങ്ങിയവയ്ക്ക് പ്രത്യേക ദീപാവലി പ്രമോഷനുകൾ ആഘോഷഭാഗമായി ഒരുക്കിയിട്ടുണ്ട്. ലുലു ദീപാവലി ഷോപ്പിങ് ഗിഫ്റ്റ് കാർഡും അവതരിപ്പിച്ചിട്ടുണ്ട്.

കുവൈത്തിലുടനീളമുള്ള എല്ലാ ലുലു ഔട്ട് ലെറ്റുകളും ദീപാവലി പ്രമേയമാക്കിയ മനോഹരമായ അലങ്കാരങ്ങൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പരമ്പരാഗത ലൈറ്റുകൾ, സെൽഫി കൗണ്ടറുകൾ എന്നിവ ഷോപ്പർമാർക്ക് ആസ്വദിക്കാനും ഫോട്ടോ സ്പോട്ടുകളായി ഉപയോഗിക്കാനും കഴിയുന്നവിധത്തിലാണ്.

ലുലു അൽറായ് ഔട്ട്ലെറ്റിൽ ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ ദീപാവലി വിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ സാംസ്‌കാരിക പ്രകടനങ്ങൾ , മത്സരങ്ങൾ എന്നിവ ഉദ്ഘാടന ഭാഗമായി നടന്നു. ദീപാവലി രംഗോലി മത്സരം പങ്കെടുത്തവരുടെ വർണാഭമായ ഡിസൈനുകളാൽ ശ്രദ്ധേയമായി. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ ലഭിച്ചു. നിരവധി ഉപഭോക്താക്കളും മത്സരങ്ങൾ ആസ്വദിച്ചു.