കുവൈറ്റ് സിറ്റി : കുവൈത്തിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ആഗോള രുചികളുമായി ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്’തുടക്കം. ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലുമായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ അൽ റായി ഔട്ട്ലറ്റിൽ ചലച്ചിത്ര താരം അനശ്വര രാജൻ ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റും ഇവന്റ് സ്പോൺസർ പ്രതിനിധികളും പങ്കെടുത്തു. ലുലു ഫഹാഹീൽ ഔട്ട്ലറ്റിലും വിവിധ പരിപാടികൾ ഒരുക്കി. ഇവിടെ ഒരുക്കിയ ഏറ്റവും വലിയ ബർഗർ ശ്രദ്ധേയമായി. നിത്യോപയോഗ സാധനങ്ങൾ, പഴങ്ങളും പച്ചക്കറികളും, മാംസം, സമുദ്രവിഭവങ്ങൾ, ശീതീകരിച്ചതും ശീതീകരിച്ചതുമായ വിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള വസ്തുക്കൾ എന്നിവക്ക് എക്സ്കളുസീവ് ഡീലുകളും കിഴിവുകളും ലഭ്യമാണ്. ഗ്ലോബൽ ഫുഡി (വേൾഡ് ക്യുസിൻസ്), ഹെൽത്തി ഈറ്റ്സ്, ), മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, സ്നാക്ക് ടൈം, ബിരിയാണി വേൾഡ്, ദേശി ധാബ, കേക്ക് ആൻഡ് കുക്കീസ്, നാടൻ തട്ടുകട, അറേബ്യൻ ഡിലൈറ്റ്സ് തുടങ്ങിയ തീം ഹൈലൈറ്റുകൾ ഫുഡ് ഫെസ്റ്റിവലിൽ ശ്രദ്ധേയമായി. ഫെസ്റ്റിവലിൽ ഭാഗമായി അൽ റായ് ഔട്ട്ലെറ്റിൽ വിവിധ മത്സരവും ഒരുക്കി. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനവും ലഭിച്ചു.






























