പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പ് സിപിഎം സ്ഥാനാർത്ഥി എം സ്വരാജ്

0
16

മലപ്പുറം: പെരുന്നാൾ അവധി വിവാദത്തിനെതിരെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർത്ഥി എം. സ്വരാജ് പ്രതികരിച്ചു. പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് ചർച്ചയിൽ പ്രാധാന്യം പുലർത്തേണ്ടതെന്നും സ്വരാജ് ഊന്നിപ്പറഞ്ഞു.

രാജഭവൻ സംബന്ധിച്ച ഭാരതാംബ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. അധികാരത്തിന്റെ ദുരുപയോഗത്തിലൂടെ രാജഭവനെ തെറ്റായി ഉപയോഗിക്കുന്നുണ്ടെന്ന് സ്വരാജ് ആരോപിച്ചു.

ക്ഷേമ പെൻഷനിൽ യുഡിഎഫിന്റെ വാദം തള്ളുന്നതായിരുന്നു എം സ്വരാജിൻ്റെ നിലപാട്. ക്ഷേമ പെൻഷൻ പലതുണ്ട്. അതിൽ ചിലതാണ് 3 മാസം മാത്രം മുടങ്ങിയെന്ന് യുഡിഎഫ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻറെ അവസാനകാലത്ത് ക്ഷേമ പെൻഷൻ നൽകിയിട്ടില്ല. തനിക്കു സഭയിൽ നൽകിയ മറുപടി വായിക്കേണ്ടത് പോലെ വായിച്ചിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.