“ജി സുധാകരൻ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു”;എം.വി. ഗോവിന്ദൻ

0
24

തിരുവനന്തപുരം:കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സമാധാനം തകർക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരെ കുഴപ്പത്തിലാക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത് എന്ന് ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജി. സുധാകരന്റെ തപാൽ വോട്ട് വിവാദത്തെക്കുറിച്ച് പ്രതികരികുന്നില്ലെന്നും അദ്ദേഹം പറഞ്ഞത് അദ്ദേഹം നിഷേധിച്ചു. തിരുത്തിയത് നിങ്ങള്‍ കണ്ടില്ലേ. രണ്ടാമത് പറഞ്ഞതിനാണ് പ്രസക്തി, അതിനൊപ്പമാണ് പാര്‍ട്ടി. ജി സുധാകരന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. നിയമ നടപടികള്‍ക്ക് പാര്‍ട്ടി പിന്തുണ എന്തിനാണ്. ഒരു അട്ടിമറി പ്രവര്‍ത്തനവും സിപിഐഎം നടത്തിയിട്ടില്ല. അന്നുമില്ല, ഇന്നുമില്ല, ഇനിയുമില്ല എന്ന് ഗോവിന്ദൻ ഉറച്ചു പ്രതികരിച്ചു.

ജൂനിയർ അഭിഭാഷക ശ്യാമിലയെ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് മർദ്ദനം ചെയ്ത വിവാദത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു.വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരുടെ ചില പ്രവണതകൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വിമർശിച്ചു. ശ്യാമിലയ്ക്കൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്ലിൻ ദാസ് ഒരു കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് അഭിഭാഷക സംഘടനയുടെ നേതാവുമാണെന്ന് ഗോവിന്ദൻ പറഞ്ഞു.