ആഗോളതലത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, സ്വർണ്ണ വില വർധനയിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് മൊത്തം തുകയുടെ 10% മുൻകൂറായി നൽകി സ്വർണ്ണ നിരക്ക് ബ്ളോക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. സ്വർണ്ണവിലയിലെ വ്യതിയാനം ബാധിക്കാതെ ഉപഭോക്താക്കളുടെ പർച്ചേസ് കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടാണ് 10% മുൻകൂറായി നൽകി നിരക്ക് ബ്ളോക്ക് ചെയ്യാൻ സാധിക്കുന്ന ഓഫർ അവതരിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ഉൽസവ സീസണിൽ ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 2025 ഒക്ടോബർ 19 വരെ 10% മുൻകൂറായി അടച്ച് സ്വർണ്ണ വില ബ്ളോക്ക് ചെയ്യാം. വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്‌ത നിരക്കിൽ തന്നെ സ്വർണ്ണം വാങ്ങാനും, വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണ്ണം വാങ്ങാനും ഇതിലൂടെ ഉപഭോക്താവിനാവും. അതായത് 1000 KD മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഒരു ഉപഭോക്താവിന് 100 KD നൽകി മുൻകൂർ ബുക്കിംഗ് ലഭ്യമാക്കാനാകും. ഇതിലൂടെ വർദ്ധിച്ചുവരുന്ന സ്വർണ്ണ നിരക്കിൽ നിന്ന് പരിരക്ഷ നേടാനാവും. ഉപഭോക്താക്കൾക്ക് 2025 സെപ്റ്റംബർ 28നോ അതിനുമുമ്പോ നടത്തിയ ആദ്യ അഡ്വാൻസ് ബുക്കിംഗുകൾക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗച്ചറും ലഭിക്കും. എല്ലാ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമുകളിലും ഓഫർ ലഭ്യമായിരിക്കും. ഉപഭോക്താക്കൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഔട്ട്‌ലെറ്റിലെത്തി നേരിട്ടോ, മൊബൈൽ ആപ്പിലൂടെ ഓൺലൈനായോ അഡ്വാൻസ് അടയ്ക്കാം. അനുദിനമുണ്ടാകുന്ന സ്വർണ്ണ വിലയിലെ വ്യതിയാനത്തിൽ നിന്നും ഉപഭോക്താക്ക ൾക്ക് സംരക്ഷണവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെ അവതരി പ്പിച്ച ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പ്രമോഷനുകളിൽ ഒന്നാണ് എന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്‌ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.