കുവൈറ്റിൽ നമസ്കാരത്തിനിടയിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

0
47

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ മലയാളി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരം കയ്യിൽ ഷബീർ (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ സുബഹി നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് മെമ്പറാണ്. ഭാര്യ: റാലിസ ബാനു. മക്കൾ :നബീൽ അലി, റാബിയ ആയിഷ ബാനു, റാണിയ നവാൽ.