കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. രാജ്യത്തെ ബാങ്കുകളിലെ ഉന്നത തസ്തികകളിൽ പ്രവാസികളെ നിയമിക്കുന്നത് എന്നാണ് പുതിയ നിർദ്ദേശം. ഭരണനിർവഹണ സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ 70 ശതമാനവും സ്വദേശികൾ ആയിരിക്കണമെന്നും സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇന്ത്യക്കാരായ നിരവധി പ്രവാസികളാണ് കുവൈത്തിൽ ബാങ്കിംഗ് മേഖലയിൽ തൊഴിലെടുക്കുന്നത്, ഈ പ്രവാസികള്‍ക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും.
പ്രസ്തുത ടെസ്റ്റുകൾ ഇലേക്ക് ആവശ്യമായ യോഗ്യതയുള്ള സ്വദേശികളെ ലഭിച്ചില്ലെങ്കിൽ പ്രാപ്തരായ ഹായ് സ്വദേശികളെ പരിശീലനം നൽകി അതത് സ്ഥാനങ്ങളിൽ നിയമിക്കണമെന്നും സെൻട്രൽ ബാങ്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ഉയര്‍ന്ന തസ്തികകളില്‍ കുവൈത്തികള്‍ക്ക് പരിശീലനം നല്‍കാന്‍ ആവശ്യമായ വിദേശികളെ മാത്രം നിലനിർത്താനാണ് സാധ്യതയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.