മനീഷ് മനോഹരന്റെ മൃതദേഹം ഇന്ന് രാത്രി ഒരു മണിക്കുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും.

0
386

കഴിഞ്ഞ ദിവസം കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരന്റെ മൃതദേഹം ഇന്ന് രാത്രി ഒരു മണിക്കുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും. മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു മനീഷ്. മംഗോ ഹൈപ്പർ മാർക്കറ്റ് എം ഡി റഫീക്ക്​അഹമ്മദിന്റെ  നേതൃത്വത്തിൽ കമ്പനി ടീം മോർച്ചറിയിൽ എത്തി റീത്ത് സമർപ്പിച്ച് അനുശോചനം രേഖപ്പെടുത്തി .

നാളെ രാവിലെ ഒൻപതു മണിക്ക് കൊച്ചിയിലെത്തുന്ന മൃതദേഹം മംഗോ ടീം അംഗങ്ങൾ സ്വീകരിച്ചു വീട്ടിലെത്തിക്കുമെന്നും കമ്പനി മേധാവികൾ അറിയിച്ചു. കമ്പനിയുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും റഫീക്ക് അഹമ്മദ് അറിയിച്ചു.