മോഷണകുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ രാത്രി മുഴുവൻ സ്റ്റേഷനിൽ നിർത്തി

0
107

നെടുമങ്ങാട്:മോഷണക്കുറ്റത്തിന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച ഒരു ദളിത് യുവതിയെ രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ആണ് ഈ സംഭവം , മെയ് 13-ന് വൈകുന്നേരം മൂന്നു മണിയ്ക്കാണ് പേരൂർക്കട ബിന്ദുവിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നീണ്ട ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ശേഷം ബിന്ദുവിനെ വിട്ടയച്ചത് 14-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു.ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് മാല മോഷണം പോയെന്ന വീട്ടുടമയുടെ പരാതിയെ തുടർന്ന് ബിന്ദുവിനെ പൊലീസ് വിളിപ്പിച്ചത്. ആ വീട്ടിൽ ജോലിക്ക് എത്തിയത് വെറും മൂന്ന് ദിവസം മുമ്പായിരുന്നു ബിന്ദു പറഞ്ഞു. നിരപരാധിയാണെന്ന് പറഞ്ഞിട്ടുപോലും വിട്ടയച്ചില്ല.എന്നാൽ, മാല നഷ്ടപ്പെട്ടതായി പറഞ്ഞ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തി. അടുത്ത ദിവസം ഉടമസ്ഥൻ പൊലീസ് സ്റ്റേഷനിൽ വന്ന് മാല ലഭിച്ചതായി അറിയിച്ചതോടെ, ബിന്ദുവിനെ കുറ്റവിമുക്തനാക്കാൻ പൊലീസ് തയ്യാറായി. എന്നാൽ, തനിക്കു നേരിട്ട അപമാനത്തിലും മാനസികപീഡനത്തിനും പോലീസുകാർക്കെതിരേ ബിന്ദു മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ്‌ മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.