അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിൽ. താരവുമായി കരാറൊപ്പിട്ടതായുള്ള വിവരം ക്ലബ് തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചത്. ഒപ്പം അല്‍ നസർ ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കൈയിലേന്തിയുള്ള റൊണാള്‍ഡോയുടെചിത്രവും പങ്കുവച്ചിട്ടുണ്ട്
ക്ലബിനും രാജ്യത്തെ വരും തലമുറയ്ക്കും പ്രചോദനമാകും റൊണാള്‍ഡോയുടെ വര വെന്നും ക്ലബ് വ്യക്തമാക്കി. 37 കാരനായ റൊണാള്‍ഡോയെ റിക്കാർഡ് തുകയ്ക്കാണ് ക്ലബ് സ്വന്തമാക്കിയത്. 200 മില്യൻ യൂറോയുടെ (ഏകദേശം 1770 കോടി രൂപ) കരാറാണ് റൊണാൾഡോയ്ക്ക് ക്ലബ്ബുമായി ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. 2025 വരെ അൽ നസർ ടീമിനൊപ്പം റൊണാൾഡോ കളിക്കും.പുതിയ ഫുട്ബോള്‍ ലീഗിനെ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റൊണാള്‍ഡോയും പ്രതികരിച്ചു.































