മാർച്ച് മാസം അവസാനത്തോടെ സർക്കാർ വകുപ്പുകളിലെ കമ്പ്യൂട്ടർ തസ്തികകളിൽ സ്വദേശിവത്കരണം നടപ്പാക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ വകുപ്പുകളിലെ കമ്പ്യൂട്ടർ തസ്തികകളിൽ നിന്നും വിദേശ പൗരന്മാരെ പൂർണമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി തൊഴിൽ മാറ്റിസ്ഥാപിക്കൽ നയത്തിന് അനുസൃതമായി എല്ലാ വകുപ്പുകളിലെയും കംപ്യൂട്ടറുമായി ബന്ധപ്പെട്ട തസ്തികകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശം നൽകിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.നിരവധി സർക്കാർ ഏജൻസികളിൽ ഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ ജോലികൾ ചെയ്യുന്ന പ്രവാസികളുടെ സേവനം അവസാനിപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.