ഉപരോധം പിൻവലിച്ച ശേഷം ഖത്തറിൽ നിന്നുള്ള ആദ്യ വാഹനം സൗദിയിലെത്തിയതിൻ്റെ ദൃശ്യങ്ങൾ

ദോഹ: സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതിനുശേഷം ഖത്തറിൽ നിന്നുള്ള ആദ്യ വാഹനം അബു സാമ്ര അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിൻ്റെ ദൃശ്യമാണിത്. സൗദി മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കൂടുതൽ വാഹനങ്ങളാണ് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നത്.

ഖത്തറിൽ നിന്ന് സൗദിയിലേക്ക് വരുന്ന യാത്രക്കാർ പ്രവേശനം ലഭിക്കുന്നതിനായി കോവിഡ് -19 ബാധിതരല്ല എന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറസിന്റെ പുതിയ പരിവർത്തനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ സന്ദർശിച്ച ഖത്തർ സ്വദേശികളും മറ്റു രാജ്യക്കാരും സൗദിയിലേക്ക് വരുന്നതിനു മുൻപ് രണ്ടാഴ്ച ക്വാറൻ്റെനിൽ താമസിക്കണമെന്നും അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.