വിസ നിയമങ്ങൾ കർശനമാകുന്നു; പുതിയ മാറ്റം പ്രഖ്യാപിച്ച് ഖത്തർ

0
22

ദോഹ: ഖത്തറിൽ പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കിയാൽ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി (ഗ്രേസ് പീരിയഡ്) ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുൻപുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി നിലവിൽ 14 ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിസ റദ്ദാക്കി 14 ദിവസത്തെ ഇളവ് കാലാവധി കഴിഞ്ഞും ഖത്തറിൽ തുടരുന്നവരിൽ നിന്ന് പ്രതിദിനം 10 ഖത്തറി റിയാൽ വീതം പിഴ ഈടാക്കും. വിസിറ്റ് വിസയിൽ എത്തുന്നവർ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നാൽ പ്രതിദിനം 200 ഖത്തറി റിയാൽ ആണ് പിഴ.