കുവൈത്തിലെ യൂട്യൂബേഴ്സ് പ്രഥമ വ്ലോഗേഴ്‌സ് മീറ്റ് നടത്തി.

0
26
സാൽമിയ: കുവൈത്തിലെ യൂട്യൂബേഴ്സ് പ്രഥമ വ്ലോഗേഴ്‌സ് മീറ്റ് നടത്തി.കഴിഞ്ഞ ദിവസം സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 50 ളം യൂട്യൂബേഴ്സ് സംബന്ധിച്ചു.വിവിധ സെഷനുകളിലായി വിഡിയോഗ്രാഫിയെ കുറിച്ചും, എഡിറ്റിംഗ് സാങ്കേതിക വിദ്യയെ കുറിച്ചും , യൂട്യൂബിന്റെ പുതിയ നിയമങ്ങളെ കുറിച്ചും കണ്ടന്റ് ക്രീയേഷനെ പറ്റിയും വിഷയങ്ങൾ അവതരിക്കപ്പെട്ടു. തുടർന്ന് വ്ലോഗർമാർ പരസ്പരം പരിചയപ്പെട്ടു. പരിപാടികൾക്ക് ഹരികൃഷ്ണൻ, നജീബ്,ഷിനോ, വിജിൻ ദാസ്, വിഷ്ണു, സാദിഖ്, ജസ്ന ജാസിം, ഫഹദ്, ഇസ്മായിൽ, ഷമീർ എന്നീവർ നേതൃത്വം നൽകി.