ഒരു വര്‍ഷത്തിന്‌ ശേഷം കിങ്‌ അബ്ദുല്ല സംസം വിതരണ കേന്ദ്രം വീണ്ടും തുറക്കുന്നു

0
29

റിയാദ്:‌ കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ താല്‍ക്കാലികമായി അടച്ചിട്ട മക്കയിലെ കിങ്‌ അബ്ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാഴ്‌ചമുതല്‍ തുറന്ന്‌ പ്രവര്‍ത്തിക്കും. സംസം സുഖ്യ പദ്ധതി മേല്‍നോട്ട കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 16നാണ്‌ സംസം വിതരണ കേന്ദ്രങ്ങള്‍ അടച്ചത്‌. ഒരുവര്‍ഷം നീണ്ട അടച്ചിടലിന്‌ ശേഷമാണ്‌ ഇത്‌ വീണ്ടും തുറന്നത്‌. റമദാന്‍ അടുത്തതോടെ സംസംമിനായുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചു. ഇത്‌ കണക്കിലെടുത്താണ്‌ കേന്ദ്രം ചൊവ്വാഴ്‌ചമുതല്‍ തുറക്കാന്‍ തീരുമാനിച്ചത്‌. വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌്‌ ഒന്ന്‌ മുതല്‍ രാ്‌ത്രി ഒന്‍പത്‌ മണിവരെ സംസം വിതരകേന്ദ്രം പ്രവര്‍ത്തിക്കും. സംസം കേന്ദ്രത്തിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിാവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളുടെയും ചുമതല മേല്‍നോട്ട കമ്മറ്റിക്കാണ്‌ . ബോട്ടില്‍ ഒന്നിന്‌ വാറ്റ്‌ ഉള്‍പ്പടെ 5.50 രിയാലാണ്‌ വില. ഒരാള്‍ക്ക്‌ ഒരുസമയം 4 ബോട്ടിലുകള്‍ വരെ വിതരണം ചെയ്യും.