ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമായി വന്ന നയ പരിഷ്കരണം വാട്‌സ് ആപ്പിന് വിനയായോ? ആയെന്നു വേണം കരുതാൻ.
ഫെബ്രുവരി എട്ടു മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക. ഇത് വ്യക്തമാക്കി വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് അയച്ച സന്ദേശം ഇങ്ങനെ,
‘വാട്‌സാപ്പ് അതിന്റെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് കൈമാറും. ഫെബ്രുവരി എട്ടിനു മുമ്പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.’.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന ഈ തിട്ടൂരം അംഗീകരിക്കാൻ ജനങ്ങൾ നിന്നു കൊടുത്തിട്ട് വേണ്ടേ? പുതിയ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നതായാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഈ കൊഴിഞ്ഞുപോക്ക് ഗുണം ചെയ്തതാകട്ടെ സിഗ്നൽ അപ്ലിക്കേഷനും. ഇനി ഈ സിഗ്നൽ ആരുടേതാണെന്ന് അറിയുമ്പോഴാണ് ഇത് കൂടുതൽ രസാവഹം ആകുന്നത്. വാട്ട്സാപ്പ് സ്ഥാപകനായ ബ്രയാന്‍ ആക്ടണ്‍ 2017ൽ ഫെയ്സ്ബുക്ക് വിട്ടു തുടർന്ന് അദ്ദേഹം സ്ഥാപിച്ചതാണ് സിഗ്നൽ.
. സ്വകാര്യത സൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറപ്പാണ് സിഗ്നൽ ജനപ്രിയമാവാൻ കാരണം. ഇന്ത്യയിൽ സിഗ്നൽ ആപ്ലിക്കേഷൻ ഡൗൺലോഡ് വലിയതോതിൽ കൂടിയതായാണ് വിവരം. സിഗ്നൽ ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്
ഇതോടെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ വാട്‌സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യക്കു പുറമേ ജർമ്മനി ഫ്രാൻസ് ഓസ്ട്രേലിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ ആ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും സിഗ്നൽ ഒന്നാംസ്ഥാനത്തെത്തി
.എന്നിരുന്നാലും മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാം സ്ഥാനത്ത് വാട്‌സ്ആപ്പ് തന്നെയാണ് .
































