MMMEK – BDK ജാബ്രിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
9

കുവൈറ്റ് സിറ്റി: മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റ് (MMMEK), ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് 10/04/2026-ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സമൂഹസേവനവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇത്. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. MMMEK അംഗങ്ങളും BDK കുവൈറ്റ് ചാപ്റ്റർ സന്നദ്ധപ്രവർത്തകരും ചേർന്നാണ് ക്യാമ്പ് ഏകോപിപ്പിച്ചത്. രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.