മേപ്പാടി : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന 10 വിടുകളിൽ മേപ്പാടി കുന്നംപറ്റയില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മേപ്പാടിയിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി ടി. സിദ്ധീഖ് എം.എൽ.എക്ക് താക്കോൽ കൈമാറി.
ടി. സിദ്ദീഖ് എം.എല്‍.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ യൂത്ത് സംസ്ഥാന ജന. സെക്രട്ടറി നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വാർഡ് മെമ്പർ അജ്മൽ സാജിദ് യു, കൽപ്പറ്റ നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.

































