ചോദ്യം ചെയ്യലിനായി സോണിയാഗാന്ധി ഇ ഡി ഓഫീസിലെത്തി. രാഹുലും പ്രിയങ്കയും വാഹനത്തില്‍ സോണിയയെ അനുഗമിച്ചിരുന്നു.
ഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു
ഐ ഐ സി സി ആസ്ഥാനത്ത് പൊലീസ് പ്രഖ്യാപിച്ചനിരോധനാജ്ഞ ലംഘിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തകരാണ് അവിടെ തടിച്ച് കൂടിയത്് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എ ഐ സി സി ആസ്ഥാനത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഐ ഐ സിസി ആസ്ഥാനത്തും പരിസരത്തും ബാരിക്കേഡുകള്‍ വച്ച്‌പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു
































