പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി: അമ്മയുടെ സുഹൃത്തിന് വധശിക്ഷ; അമ്മക്ക് 10 വർഷം തടവ്

കുവൈറ്റ്: ശാരീരിക വെകല്യമുള്ള പിഞ്ചു കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെയും സുഹൃത്തായ ആളുടെയും ശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. അമ്മയുടെയും സുഹൃത്തിന് വധശിക്ഷയും അമ്മയ്ക്ക് പത്ത് വർഷം തടവും വിധിച്ച കീഴ്ക്കോടതി വിധിയാണ് അപ്പീൽ കോടതി ശരിവച്ചിരിക്കുന്നത്.

2008 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞ് വീണ് അബോധാവസ്ഥയിലാണെന്ന് അമ്മ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചത്.സ്ഥലത്തെത്തിയ പാരമെഡിക്കല്‍ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ കുഞ്ഞ് അതിക്രൂര മർദനനത്തിനിരയായെന്ന് കണ്ടെത്തി ഇതാണ് മരണകാരണമായതെന്ന് വ്യക്തമായതോടെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

തനിക്കൊപ്പം താമസിക്കുന്ന സുഹൃത്ത് മക്കളെ നിരന്തരമായി മർദിക്കുമായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകുകയും ചെയ്തു. വൈകല്യങ്ങളുള്ള കുഞ്ഞിനെ കൊല്ലാന്‍ ഇയാൽ പലതവണ കുഞ്ഞിന്റെ മാതാവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷനും വാദം ഉന്നയിച്ചു. തങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമാകുമെന്ന് കരുതിയാണ് ഇവർ കുഞ്ഞിനെ ഇല്ലാതാക്കിയെന്ന വാദം പരിഗണിച്ച കോടതി, അമ്മയുടെ സുഹൃത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു.

ഈ വിധിക്കാണ് ഇന്ന് അപ്പീൽ കോടതിയും അംഗീകാരം നൽകുകയായിരുന്നു.