60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഞായറാഴ്ച മുതൽ തൊഴിൽ വിസ പുതുക്കില്ല

കുവൈത്ത് സിറ്റി: അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് തൊഴിൽ വിസ പുതുക്കേണ്ടത് ഇല്ല എന്ന തീരുമാനം വരുന്ന ഞായറാഴ്ച മുതൽ നടപ്പാക്കും . ഈ വിഭാഗത്തിൽപ്പെടുന്നവരുടെ തൊഴിൽ വിസ പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റിയാണ് അറിയിച്ചത്. തീരുമാനം ശക്തമായി നടപ്പിലാക്കുമെന്നും ഒരു വിഭാഗത്തിൽ പെടുന്ന വർക്കും ഇതിൽ നിന്ന് ഇളവു നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

അറുപത് വയസ്സ് കഴിഞ്ഞവരും ബിരുദ സർട്ടിഫിക്കറ്റ് ഇല്ലാത്തവരും തൊഴിൽ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിടണം. യോഗ്യത ഉള്ളവർ ആശ്രയ വിസയിലേയ്ക്ക് മാറണം. മക്കളുടെ കീഴിലാകണം ഇതെന്നും അതോറിറ്റി അറിയിച്ചു . ഈ വിഭാഗത്തിൽ പെട്ടവർ സ്വന്തമായി ബിസിനസ് നടത്തുന്നുണ്ടെങ്കിലും അവർക്ക് കുവൈത്തിൽ തുടരാവുന്നതാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി .