കുവൈത്ത് സിറ്റി: ശാസ്ത്ര സാങ്കേതിക ലോകത്തിലെ പുതിയ സാധ്യതകളുടെയും നൂതന ആശയങ്ങളുടെയും പ്രദർശന പങ്കുവെപ്പ് ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിക്കുന്ന മൂന്നാമത് എഡിഷൻ കുവൈത്ത് നാഷനൽ നോളേജ് ആൻഡ് ടെക്നോളജി എക്സ്പോ (KnowTech) നവംബർ 14 ന് സാൽമിയയിൽ നടക്കും.
സയൻസ്, ടെക്നോളജി, ഹെൽത്ത് എക്സ്പോ പവലിയനുകൾ, കരിയർ കൗൺസിലിംഗ്, നിർമിതികളുടെ പ്രദർശനങ്ങൾ, നവ സംരംഭകരുടെ ടോക് ആൻഡ് പ്രൊജക്ട് ലോഞ്ചിംഗ് തുടങ്ങിയവയാണ് പ്രധാനമായും നോട്ടെകിൽ ഉൾപ്പെടുന്നത്. സാങ്കേതിക അഭിരുചിയും പരിജ്ഞാനവും പ്രദർശിപ്പിച്ച്, ഐഡിയാതോൺ, സെമിനാർ, വ്ലോഗ്, വർകിംഗ് മോഡൽ,
എ ഐ പ്രോംറ്റിംഗ് തുടങ്ങിയ വിവിധ മത്സരങ്ങളും നോട്ടെക് വേദിയിൽ നടക്കും.






























