കുവൈറ്റ് സിറ്റി : ഓണാഘോഷത്തോടനുബന്ധിച്ച് കുവൈറ്റിലെ ലുലുവിൽ ‘ ഓണം ഇവിടെയാണ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ വിവിധതരത്തിലുള്ള മത്സരങ്ങളും ഉണ്ടാകും. ലുലു ഹൈപ്പർ മാർക്കറ്റിലെ അൽ റായ് ഔട്ട്ലെറ്റിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുക. വൈകിട്ട് നാലുമണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികളിൽ പായസം മത്സരം, ഓണം സൂപ്പർ സിംഗേഴ്സ് മത്സരം, പൂക്കള മത്സരം എന്നിവ നടക്കും.


































