കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക റൂട്ട്സുമായി സഹകരിച്ച് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 5 വ്യാഴാഴ്ച വൈകുന്നേരം 7:00 മുതൽ മംഗഫ് കല സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ. രാജേഷ് സാഗർ ക്ലാസെടുക്കും. കുവൈറ്റിലെ തൊഴിൽ നിയമങ്ങൾ, താമസ നിയന്ത്രണങ്ങൾ, പ്രസക്തമായ മറ്റ് നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് പ്രവാസി സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. എല്ലാ പ്രവാസി മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.































